കോവളം: കോവളം തീരത്ത് തിരയടിയിൽപെട്ട് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിനോദസഞ്ചാരികളായ രണ്ട് സ്ത്രീകൾക്കും ബോട്ട് ജീവനക്കാരനും പരിക്കേറ്റു. കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ ഇടക്കല്ല് ഭാഗത്ത് ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്.
തെലങ്കാന സ്വദേശികളും മധ്യപ്രദേശ് സ്വദേശിനിയും സഞ്ചരിച്ച ബോട്ടാണ് തിരയടിയിൽ മറിഞ്ഞത്. തെലങ്കാന സ്വദേശിനി അനുപ്രഭ, മധ്യപ്രദേശ് സ്വദേശിനി പ്രിയങ്ക എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരെയും കോവളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടലിൽ പാരാ ഗ്ലൈഡിങ് നടത്താനായി തീരത്തുനിന്ന് പാസഞ്ചർ ബോട്ടിൽ കടലിലേക്ക് പോകാനായി കയറിയയുടനെ ശക്തമായ തിരയടിയിൽ ബോട്ട് തലകീഴായി മറിയുകയായിരുന്നു. അപകടം നടന്നയുടൻ സമീപത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കടൽ പ്രക്ഷുബ്ധമാണെന്ന് മുന്നറിയിപ്പിന് പിന്നാലെ ഉണ്ടായ അപകടത്തെ തുടർന്ന് തീരത്തെ ഉല്ലാസ ബോട്ട് സവാരി ടൂറിസം പൊലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചു. അപകടത്തിൽ ബോട്ട് ജീവനക്കാരനും പരിക്കേറ്റതായി ഉടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.