കോവളം: വിഴിഞ്ഞത്ത് വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറിനുനേർക്ക് സാമൂഹികവിരുദ്ധരുടെ പരാക്രമം. വിഴിഞ്ഞം സ്വദേശി ഷറഫുദ്ദീെൻറ പുതിയ കാറിൽ സ്പ്രേ പെയിൻറടിച്ച് വികൃതമാക്കി.
ടൂറിസ്റ്റ് രജിസ്ട്രേഷനുള്ള വെള്ള നിറത്തിലുള്ള കാറിെൻറ ഗ്ലാസ് ഒഴികെയുള്ള ഭാഗത്തെല്ലാം കറുത്ത പെയിൻറ് സ്പ്രേ ചെയ്ത നിലയിലാണ്. വിഴിഞ്ഞം ടൗൺഷിപ്പിലെ വീടിന് സമീപത്തെ ജീലാനി ഗ്രൗണ്ടിൽ കഴിഞ്ഞദിവസം രാത്രി നിർത്തിയിട്ടിരുന്ന കാറാണ് സാമൂഹികവിരുദ്ധർ പെയിൻറടിച്ച് വികൃതമാക്കിയത്. ഇത് വീണ്ടും പെയിൻറ് ചെയ്യാൻ 20000 രൂപയോളം ചെലവ് വരുമെന്നും ഇത് സംബന്ധിച്ച് വിഴിഞ്ഞം സി.ഐക്ക് പരാതി നൽകിയതായും കാറിെൻറ ഉടമ ഷറഫുദ്ദീൻ പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി വിഴിഞ്ഞം കോവളം സ്റ്റേഷൻ പരിധികളിൽ മോഷണവും സാമൂഹികവിരുദ്ധരുടെ ശല്യവും വർധിച്ചതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു.
മേഖലയിൽ പൊലീസ് പട്രോളിങ് കുറവായതാണ് മോഷണവും സാമൂഹികവിരുദ്ധശല്യവും വർധിക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.