സെയ്ദ് അലി

വിദേശവനിതകളുടെ മൊബൈൽ ഫോണുകൾ മോഷ്​ടിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: കോവളം ബീച്ചിൽനിന്ന്​ വിദേശ വനിതകളുടെ മൊബൈൽ ഫോണുകളും ബാഗും മോഷ്​ടിച്ചയാളെ പൊലീസ് പിടികൂടിയതായി സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാര്‍ ഉപാധ്യായ അറിയിച്ചു. വിഴിഞ്ഞം ആമ്പൽക്കുളം സ്വദേശി അലി എന്ന സെയ്ദ് അലിയെയാണ് (19) കോവളം പൊലീസ് അറസ്​റ്റ്​ ചെയ്തത്.

തിങ്കളാഴ്‌ച രാവിലെ 11ന്​ കോവളം ബീച്ചിൽ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാനായി വന്ന വിദേശവനിതകളുടെ വിലപിടിപ്പുള്ള രണ്ട് മൊബൈൽ ഫോണുകളും ബാഗും പ്രതി മോഷ്​ടിച്ചെടുത്ത് കടന്ന് കളയുകയായിരുന്നു.

സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോവളം എസ്.എച്ച്.ഒ രൂപേഷ് രാജ്, എസ്.ഐ ഗംഗാപ്രസാദ്, സി.പി.ഒമാരായ ഷിജു, ശ്യാംകൃഷ്ണൻ, രാജേഷ്, ബാബു, ബിജേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

ഇയാൾക്കെതിരെ രണ്ട് കേസുകൾ രജിസ്​റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - theft of foreign women's mobile phone accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.