കോവളം: ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ കഴുത്തിൽ കിടന്ന രണ്ടരപവെൻറ സ്വർണമാല ബൈക്കിലെത്തിയ മോഷ്ടാവ് പിടിച്ചുപറിച്ചു.
ഇത് തടയാൻ ശ്രമിച്ച യുവതിയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പരിക്കേൽപിച്ച് അക്രമി കടന്നു.
കോവളം ജങ്ഷന് സമീപം കമുകിൻകുഴി സജി വിഹാറിൽ സ്നേഹയുടെ (21) രണ്ടരപവെൻറ സ്വർണമാലയാണ് മോഷ്ടാവ് പിടിച്ചുപറിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 2.40ഓടെയായിരുന്നു സംഭവം. മണക്കാട് സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് സ്നേഹ. ജോലികഴിഞ്ഞ് ബസിൽ കോവളം ജങ്ഷനിലിറങ്ങി കമുകിൻകുഴിയിലെ വീട്ടിലേക്ക് നടന്നുപോകവെ ഇതുവഴി ഹെൽമറ്റ് ധരിച്ച് എത്തിയ യുവാവ് ബൈക്ക് നിർത്തി യുവതിയുടെ കഴുത്തിൽ കിടന്ന മാല പിടിച്ചുപറിക്കുകയായിരുന്നു.
ഒരാഴ്ച മുമ്പ് മുട്ടയ്ക്കാട് ഗണപതിക്ഷേത്രത്തിന് സമീപം പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മയുടെ രണ്ടരപവെൻറ മാലയും വാഴമുട്ടം ഭാഗത്ത് മീൻവ്യാപാരിയുടെ മൊബൈലും പുലർച്ച പിടിച്ചുപറിച്ച സംഭവത്തിന് പിന്നാലെയാണ് ഇൗ സംഭവവും.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കോവളം പൊലീസ് പ്രതിയെ കണ്ടെത്താനായി സമീപപ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.