കോവളം: തിരുവല്ലം ടോൾപ്ലാസയിൽ ഏർപ്പെടുത്തിയ അന്യായ ടോൾ നിരക്ക് വർധന പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് എം. വിൻസന്റ് എം.എൽ.എയും ജില്ല കോൺഗ്രസ് കമ്മിറ്റി ട്രഷറർ കെ.വി. അഭിലാഷും പറഞ്ഞു.
ടോൾ തുടങ്ങിയതിനുശേഷം ഇത് അഞ്ചാം തവണയാണ് നിരക്ക് വർധിപ്പിക്കുന്നത്. ആദ്യം തുടങ്ങിയതിൽനിന്ന് ഇരട്ടിയിലധികം തുകയായിട്ടാണ് വർധന. തിരുവല്ലം ജങ്ഷനിലുള്ള പാലവും സർവിസ് റോഡും ഇനിയും പൂർത്തിയായിട്ടില്ല.
നാഷനൽ ഹൈവേയിൽ കൃത്യമായിട്ടുള്ള സിഗ്നലുകളോ രാത്രിവെളിച്ചമോ റോഡിലില്ല. നാഷനൽ ഹൈവേ അതോറിറ്റി ക്രമവിരുദ്ധമായി നടത്തുന്ന ട്രോൾ വർധനവിന് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുന്ന സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും വർധിപ്പിച്ച ടോൾ കുറച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.