കോവളം: ദുർഗന്ധം പരത്തി കോവളം സമുദ്രാ ബീച്ചിൽ ടൺകണക്കിന് ജെല്ലിഫിഷുകൾ അടിഞ്ഞ് കയറിയത് പ്രദേശവാസികളെയും അധികൃതരെയും വലച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് ജെല്ലിക്കൂട്ടം കരക്ക് അടിയാൻ തുടങ്ങിയതെങ്കിലും ഞായറാഴ്ച രാവിലെയോടെ തീരം നിറഞ്ഞു. ഇത് കാരണം സമുദ്രാബീച്ചിൽ കമ്പവല വലിക്കുന്നവർക്കും മീൻപിടിത്ത ഉപകരണങ്ങൾ െവക്കാനോ വലയുണക്കാനോ സ്ഥലമില്ലാതായി. ദുർഗന്ധം രൂക്ഷമായതോടെ നാട്ടുകാർ ടൂറിസം അധികൃതരെ വിവരമറിയിച്ചു.
ഇവരുടെ നിർദേശത്തെ തുടർന്ന് കോവളത്ത് ശുചീകരണം നടത്തുന്ന സ്വകാര്യ കമ്പനിയുടെ തൊഴിലാളികളെത്തി ആഴത്തിൽ കുഴിയെടുത്ത് ജെല്ലിഫിഷുകളെ തീരത്ത് കുഴിച്ച് മൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.