കോവളം: വിഴിഞ്ഞത്ത് ക്രൂചെയ്ഞ്ചിങ് സുഗമമാക്കുന്നതിെൻറ ഭാഗമായി മുംബൈയിൽനിന്ന് പുറപ്പെട്ട ടഗ് എൻ.പി സോഹ ത്രീ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. വലിയതുറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോവിങ്സ് ഷിപ്പിങ് ഏജൻസിയാണ് മുംബൈയിൽനിന്ന് ടഗിനെ വിഴിഞ്ഞത്തെത്തിച്ചത്.
തുറമുഖവകുപ്പിന് വിഴിഞ്ഞത്ത് സ്വന്തമായി ടഗില്ലാത്തത് ക്രൂചെയ്ഞ്ചിങ്ങിന് തടസ്സം സൃഷ്ടിച്ചിരുന്നു. നിലവിൽ വിഴിഞ്ഞത്തെ മറൈൻ എൻഫോഴ്സ്മെൻറിെൻറ പട്രോൾ ബോട്ടുകളായി വാടകക്കെടുത്ത മത്സ്യബന്ധന ബോട്ടുകളുപയോഗിച്ചാണ് ക്രൂചെയ്ഞ്ചിങ് നടപടികൾ പൂർത്തിയാക്കിയിരുന്നത്. പുറങ്കടലിൽ നങ്കൂരമിടുന്ന ചരക്ക് കപ്പലുകളിൽ നിന്നും ഇത്തരം ബോട്ടുപയോഗിച്ചുള്ള ക്രൂചെയ്ഞ്ചിങ് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്ന് തുറമുഖവകുപ്പിൽനിന്നും വിഴിഞ്ഞത്തേക്ക് ഒരു ടഗ് നൽകാൻ തീരുമാനിച്ചിരുന്നു.
ഇതിന് കാലതാമസം ഉണ്ടാകുമെന്നറിഞ്ഞതോടെയാണ് ഷിപ്പിങ് ഏജൻസിതന്നെ മുൻകൈ എടുത്ത് എൻ.പി സോഹ ത്രീ എന്ന ടഗിനെ വിഴിഞ്ഞത്തെത്തിച്ചത്. ടഗിലുള്ള പത്ത് ജീവനക്കാെരയും ആരോഗ്യവകുപ്പധികൃതർ വ്യാഴാഴ്ച േകാവിഡ് ടെസ്റ്റിന് വിധേയമാക്കും.തുടർന്ന് പോർട്ടധികൃതരുടെ നേതൃത്വത്തിൽ പരിശോധനാനടപടികൾ പൂർത്തീകരിച്ചശേഷം വിഴിഞ്ഞം ലീവേർഡ് വാർഫിലാകും ടഗ് നങ്കൂരമിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.