കോവളം: വിൽപനക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ. 29 ഗ്രാം എം.ഡി.എം.എ, 72 ഗ്രാം കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവയുമായി തിരുവല്ലം മേനിലം മേലേ പാറക്കുന്ന് വീട്ടിൽ അനൂപ് (27), ശ്രീകണ്‌ഠേശ്വരം കൈതമുക്ക് അത്താണി ലെയിൽ ആനയറ കടകംപള്ളി റോഡിൽ ശ്യാമളാലയം വീട്ടിൽ വിഷ്ണു (29) എന്നിവരെയാണ് പിടികൂടിയത്.
നാർകോട്ടിക്ക് വിഭാഗത്തിന്‍റെ സഹായത്തോടെ തിരുവല്ലം പൊലീസാണ് ഇവരെ അറസ്റ്റുചെയ്തത്. കൊച്ചുവേളി, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽനിന്ന് മയക്കുമരുന്നുമായി പിടിയിലായവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
നാർകോട്ടിക് സെൽ എ.സി.പി സുരേഷ്‌കുമാർ, തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എസ്.ഐമാരായ അനൂപ്, മനോജ്, മനോഹരൻ, എ.എസ്.ഐ ഗിരീഷ് ചന്ദ്രൻ, സീനിയർ സി.പി.ഒ രാജീവ്, ഷിജു, രമ, നാർകോട്ടിക് ടീമിലെ എസ്.ഐമാരായ യശോധരൻ, അരുൺകുമാർ, എ.എസ്.ഐ സാബു, സീനിയർ സി.പി.ഒമാരായ സജികുമാർ, വിനോദ്, ലജൻ, വിനോദ്, രഞ്ചിത്ത്, സി.പി.ഒമാരായ ഷിബു, ദീപുരാജ് എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.