തിരുവനന്തപുരം: നഗരത്തിലെ കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ ബസുകളുടെ 10 രൂപ യാത്രാനിരക്ക് ജൂൺ 30 വരെ നീട്ടിയതായി മന്ത്രി ആന്‍റണി രാജു അറിയിച്ചു.
10 രൂപ ടിക്കറ്റ് എടുത്താൽ എത്ര ദൂരം വേണമെങ്കിലും സിറ്റി സർക്കുലർ ബസിൽ സഞ്ചരിക്കാം. നഗരത്തിലെ പ്രധാന സർക്കാർ ഓഫിസുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവ ബന്ധിച്ചുകൊണ്ട് ഇടറോഡുകളിലൂടെയുള്ള സിറ്റി സർക്കുലർ ഏഴ് റൂട്ടുകളിലാണ് നിലവിലുള്ളത്. യാത്രക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാവുന്നതരത്തിൽ പ്രത്യേക നിറങ്ങളാണ് ഓരോ റൂട്ടിലെ ബസുകൾക്കും നൽകിയിരിക്കുന്നത്.
കൂടുതൽ സ്ഥലങ്ങളിലേക്ക് സിറ്റി സർക്കുലർ സർവിസ് വ്യാപിപ്പിക്കുമെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.