കുമാരനാശാന്‍റെ 150ാം ജന്മവാർഷികത്തിന്‍റെയും നിർമാണം പൂർത്തിയായ കാവ്യശിൽപത്തിന്‍റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

കുമാരനാശാൻ സമൂഹത്തിനുവേണ്ടി അക്ഷീണം പ്രയത്നിച്ച വ്യക്തി -മുഖ്യമന്ത്രി

ആറ്റിങ്ങൽ: കവിതയുടെ കാൽപനികതക്കും ഭാവനാലോകത്തിനും അപ്പുറം താൻ ജീവിച്ച സമൂഹത്തിനുവേണ്ടി അക്ഷീണം പ്രയത്നിച്ച മഹാവ്യക്തിയായിരുന്നു കുമാരനാശാൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാകവി കുമാരനാശാന്‍റെ 150ാം ജന്മവാര്‍ഷികാഘോഷം, ആശാന്‍ സൗധത്തിന്‍റെ നിർമാണോദ്ഘാടനവും കാവ്യശിൽപ സമർപണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സാഹിത്യസംഭാവനകൾ വിലയിരുത്തുന്നതിനും അപ്പുറം അദ്ദേഹം കേരളീയ സമൂഹത്തിന് നൽകിയ സംഭാവനകൾ കൂടി പരിഗണിച്ചാലേ അതു പൂർണമാകൂ. കേരളത്തിൽ നിലനിന്നിരുന്ന നാടുവാഴി ഭരണ സമ്പ്രദായത്തിന്‍റെ ശക്തി ജാതി സമ്പ്രദായമായിരുന്നു. കേരളത്തിലെ ജാതി മറ്റു സ്ഥലങ്ങളിലേതിൽനിന്നും വ്യത്യസ്തവും ഒരുതരം ഭ്രാന്തുമാണെന്നും ഇന്നു നിലനിന്നു പോകുന്നത് അതിശയമാണെന്നും കവിവചനങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവൻ അധ്യക്ഷതവഹിച്ചു.

അടൂര്‍ പ്രകാശ് എം.പി, വി.ശശി എം.എല്‍.എ, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, വി. മധുസൂദനന്‍ നായര്‍, പെരുമ്പടവം ശ്രീധരന്‍, പ്രഫ. എം.കെ. സാനു, കെ. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കല്ലറ ഗോപന്‍, ശ്രീറാം എന്നിവര്‍ നയിക്കുന്ന ആശാന്‍ കാവ്യസംഗീതികയും 'ചിന്താവിഷ്ടയായ സീത' നൃത്താവിഷ്‌കാരവും അരങ്ങേറി.

Tags:    
News Summary - Kumaranashan worked tirelessly for the community - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.