ആർ.സി.സിയിൽ ലിഫ്റ്റ് തകർന്ന്​ മരണം; റിപ്പോർട്ട് അപൂർണം, കൂടുതൽ വിശദീകരണം തേടി മനുഷ്യാവകാശ കമീഷൻ

തി​രു​വ​ന​ന്ത​പു​രം: റീ​ജ​ന​ൽ കാ​ൻ​സ​ർ സെൻറ​റി​ൽ (ആ​ർ.​സി.​സി) ലി​ഫ്റ്റ് പൊ​ട്ടി താ​ഴേ​ക്ക് പ​തി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച ന​ദീ​റ​യു​ടെ മ​ര​ണ​കാ​ര​ണ​ത്തെ കു​റി​ച്ച് ആ​ർ.​സി.​സി ഡ​യ​റ​ക്ട​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് അ​പൂ​ർ​ണ​മാ​യ​തി​നാ​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. ചി​ല കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​വും വി​ശ​ദ​വു​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്​​റ്റി​സ്​ ആ​ൻ​റ​ണി ഡൊ​മി​നി​ക്​ ആ​ർ.​സി.​സി ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ലി​ഫ്റ്റി​ൽ നി​ന്നു​വീ​ണ ന​ദീ​റ​യു​ടെ ത​ല​ക്ക് ക്ഷ​ത​മേ​റ്റ​ത്​ എ​ങ്ങ​നെ, ആ​ർ.​സി.​സി​യി​ലെ ലി​ഫ്റ്റു​ക​ൾ​ക്ക് വാ​ർ​ഷി​ക ക​രാ​ർ ഉ​ണ്ടോ എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ ഡ​യ​റ​ക്ട​ർ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ന​ദീ​റ​യു​ടെ ആ​ശ്രി​ത​ന് ആ​ർ.​സി.​സി​യി​ൽ ജോ​ലി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്നും വി​ശ​ദീ​ക​രി​ക്ക​ണം. അ​പ​ക​ട​ത്തി​െൻറ കാ​ര​ണം അ​റി​യു​ന്ന​തി​ന് സാ​ങ്കേ​തി​ക വി​ദ​ഗ്​​ധ​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ന​ദീ​റ​യു​ടെ ചി​കി​ത്സ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന പ​രാ​തി​യെ കു​റി​ച്ച് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സെ​പ്റ്റം​ബ​ർ 24ന​കം എ​ല്ലാ റി​പ്പോ​ർ​ട്ടു​ക​ളും ഹാ​ജ​രാ​ക്ക​ണം. കേ​സ് സെ​പ്റ്റം​ബ​ർ 30ന് ​ക​മീ​ഷ​ൻ വീ​ണ്ടും പ​രി​ഗ​ണി​ക്കും.

മേ​യ് 15നാ​ണ് തു​റ​ന്നു​കി​ട​ന്ന ലി​ഫ്റ്റി​ൽ ക​യ​റു​മ്പോ​ൾ താ​ഴേ​ക്ക് പ​തി​ച്ച് ന​ദീ​റ​ക്ക് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ന​ദീ​റ​യെ ക​ണ്ടെ​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ത​ല​ച്ചോ​റി​ലു​ണ്ടാ​യ ക്ഷ​തം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മ​ന​സ്സി​ലാ​ക്കാ​ത്ത​താ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല, ന​ദി​റ​യു​ടെ ബ​ന്ധു എ. ​മു​ഹ​മ്മ​ദ് ആ​ഷി​ക് എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​ക​ളി​ലാ​ണ് ന​ട​പ​ടി.


Tags:    
News Summary - Lift crash death in RCC; Report incomplete, Human Rights Commission seeking further clarification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.