കഠിനംകുളത്ത് മദ്യപസംഘം ഒരാളെ തലക്കടിച്ച് പരിക്കേൽപിച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ള​ത്ത് മ​ദ്യ​പ​സം​ഘം ബി​യ​ർ കു​പ്പി​കൊ​ണ്ട്​ ത​ല​ക്ക​ടി​ച്ച് ഒ​രാ​ളെ പ​രി​ക്കേ​ൽ​പി​ച്ചു. വീ​ടും ആ​ക്ര​മി​ച്ചു. ശാ​ന്തി​പു​രം സ്വ​ദേ​ശി ജ​യ്സ​ണാ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ശാ​ന്തി​പു​ര​ത്താ​ണ് സം​ഭ​വം.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​ണ്ടാ​ലി​സ്റ്റി​ലു​ള്ള പ്ര​ശാ​ന്ത് എ​ന്ന​യാ​ളെ ക​ഠി​നം​കു​ളം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ജ​യ്സ​ണെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജ​യ്സ​ണി​ന്റെ വീ​ടി​ന്റെ ജ​ന​ൽ​ച്ചി​ല്ലു​ക​ളും ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു.

മു​മ്പ്​ വീ​ടി​ന്റെ മു​ൻ​വ​ശ​ത്തെ റോ​ഡി​ൽ പ്ര​ശാ​ന്ത് ഉ​ൾ​പ്പെ​ട്ട സം​ഘം മ​ദ്യ​പി​ക്കു​ന്ന​ത് ജ​യ്സ​ൺ ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നാ​ൽ മ​ദ്യ​പ​സം​ഘ​ത്തെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തെ​തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - man attacked in kadinamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.