തിരുവനന്തപുരം: സപ്തസ്വരങ്ങള്‍ കൊണ്ട് ബീഥോവന് ബംഗ്ലാവിനെ സംഗീത സാന്ദ്രമാക്കി പിന്നണി ഗായിക മഞ്ജരിയും ഭിന്നശേഷിക്കുട്ടികളും. മായാമാളവഗൗളരാഗവും ആദിതാളവുമൊക്കെ ഹൃദിസ്ഥമാക്കി മഞ്ജരിക്കൊപ്പം ഭിന്നശേഷിക്കുട്ടികള്‍ പാടിക്കയറിയപ്പോള്‍ ഡിഫറൻറ് ആര്‍ട്ട് സെൻറര്‍ സംഗീതപ്പെരുമഴയില്‍ നനഞ്ഞു.
ഭിന്നശേഷിക്കുട്ടികളോട് സമൂഹത്തിെൻറ കാഴ്ചപ്പാടില്‍ ആരോഗ്യപരമായ മാറ്റം വരുത്തുന്നതിനും സമൂഹത്തിെൻറ മുഖ്യധാരയിലേക്കുയര്ത്തുന്നതിനുമായി ഡിഫറൻറ് ആർട്ട് സെൻററിെൻറ നേതൃത്വത്തില്‍ ആരംഭിക്കുന്ന സഹയാത്ര പദ്ധതിയുടെ ഭാഗമായുള്ള ഓണ്‍ലൈന്‍ ഷോയ്ക്ക് സംഗീത പരിശീലനം നല്കാന് എത്തിയതായിരുന്നു മഞ്ജരി. കീര്‍ത്തനങ്ങളും സിനിമാഗാനങ്ങളും ഒരു ഭയാശങ്കകളുമില്ലാതെ മഞ്ജരിക്കൊപ്പം ഭിന്നശേഷിക്കുട്ടികള്‍ തകര്ത്താലപിച്ചു. രണ്ട് മണിക്കൂറോളം സംഗീത പരിശീലനം നീണ്ടു.
സംഗീത പരിശീലനം സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ എം. അഞ്ജന ഉദ്ഘാടനം ചെയ്തു. ഗോപിനാഥ് മുതുകാട്, ജിന്‍ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.ഒക്ടോബര്‍ രണ്ട് വൈകുന്നേരം ആറിനാണ് 'സഹയാത്ര' എന്ന കലാവിരുന്ന്് യു ട്യൂബ് വഴി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. പരിപാടിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ചലച്ചിത്ര സംവിധായകന് പ്രജേഷ് സെന്‍ ആണ്. ഒക്ടോബര്‍ മൂന്നിന് പുനഃസംപ്രേഷണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.