മെഡിക്കല്‍ കോളജ്: കമ്യൂണിറ്റി ഫാര്‍മസി ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം. മഴയത്ത് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കുടയില്ലാതെ മരുന്ന് വാങ്ങാന്‍ കഴിയില്ല. ഫാര്‍മസി ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയില്ല. ഒരാഴ്ചയായി പെയ്യുന്ന മഴയില്‍ മരുന്ന് വാങ്ങാനെത്തുന്ന രോഗികളും ബന്ധുക്കളുമേറെ ബുദ്ധിമുട്ടനുഭവിക്കുന്നു.
പല ഫാര്‍മസികളിലും ലഭിക്കാത്ത മരുന്നുകളും സര്‍ജറി ഉപകരണങ്ങളും ലഭിക്കുന്നതിനാല്‍ ഏറക്കുറെ രോഗികളും ആശ്രയിക്കുന്നത് കമ്യൂണിറ്റി ഫാര്‍മസിയെയാണ്. പല മരുന്നുകള്‍ക്കും 10 ശതമാനം മുതല്‍ 45 ശതമാനത്തോളം ഇളവും ലഭിക്കുന്നുണ്ട്.
മഴ സമയം മേല്‍ക്കൂരയില്‍ നിന്ന് ശക്തമായി ചോര്‍ന്നു വീഴുന്ന വെള്ളം ഫാര്മസിക്കുള്ളിലും തെറിച്ചുവീഴുന്നുണ്ട്. അടുത്തിടെ ആരോഗ്യമന്ത്രി ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ഈ ഭാഗത്തിന്റെ ശോച്യാവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്‍പെടാതെ മറച്ചിരുന്നതായും രോഗികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.