തിരുവനന്തപുരം: മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലെ രണ്ടാംനിലയിൽനിന്ന് 45 കാരൻ ചാടി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിലെ സുരക്ഷാവീഴ്ചക്കെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. കോളജ് പ്രിൻസിപ്പൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു.
നവംബർ എട്ടിന് കമീഷൻ സിറ്റിങ്ങിൽ കേസ് പരിഗണിക്കും. കരിക്കകം ഷീജനിവാസിൽ ഗോപകുമാറാണ് (45) മരിച്ചത്. നെഫ്രോളജി വാർഡിലായിരുന്നു സംഭവം. വൃക്കരോഗത്തെതുടർന്ന് ചികിത്സയിലായിരുന്നു ഗോപകുമാർ. നവംബറിൽ അവയവമാറ്റ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു.
ഒരുവർഷത്തിനുള്ളിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ഗോപകുമാറിേന്റതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.