മെഡിക്കൽ കോളജ്: കോളജ് കാമ്പസിലെ അനധികൃത വാഹന പാർക്കിങ് തടയാൻ ജീവനക്കാർക്കും വിദ്യാർഥികൾക്കും സ്ഥാപനത്തിന്റെ ലോഗോയും ക്യു.ആർ കോഡുമുള്ള പ്രത്യേക വാഹന സ്റ്റിക്കറുകൾ ഏർപ്പെടുത്തി. കാമ്പസിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിടാനായി വാഹനങ്ങളിലെ വിൻഡ് ഷീൽഡിൽ പതിക്കുന്ന സ്റ്റിക്കറുകളാണിത്.
മെഡിക്കൽ കോളജിന്റെ ലോഗോ ഉള്ള സ്റ്റിക്കറുകൾ നിലവിലുണ്ടെങ്കിലും വ്യാപകമായി വ്യാജ സ്റ്റിക്കറുകൾ നിർമിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഇത്തരം സ്റ്റിക്കറുകൾ സ്വകാര്യ വാഹനങ്ങളിൽ പതിച്ച് ജീവനക്കാരുടെ പാർക്കിങ് സ്ഥലം കൈയേറുന്നതും ഗതാഗതതടസ്സം സൃഷ്ടിച്ച് റോഡരികിൽ വാഹനം നിർത്തുന്നതും പതിവാണ്.
വ്യാജ സ്റ്റിക്കർ പതിച്ച വാഹനങ്ങളെ കണ്ടെത്താനും അനധികൃത പാർക്കിങ് ഒഴിവാക്കാനുമാണ് പ്രത്യേക സ്റ്റിക്കർ പുറത്തിറക്കിയതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു. ജീവനക്കാരും വിദ്യാർഥികളും കോളജിൽനിന്ന് ലഭിക്കുന്ന ക്യു.ആർ കോഡുള്ള സ്റ്റിക്കർ വാഹനങ്ങളിൽ പതിക്കണം. മറ്റുള്ള വാഹന തിരിച്ചറിയൽ സ്റ്റിക്കറുകൾ അസാധുവാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.