തിരുവനന്തപുരം: വിശുദ്ധ ഖുർആൻ മുഴുവൻ മനുഷ്യരോടുമാണ് സംസാരിക്കുന്നത്, അതിനാൽ ഈ വേദഗ്രന്ഥം മുഴുവൻ മനുഷ്യരുടേതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.െഎ. അബ്‌ദുൽ അസീസ്. ജമാഅത്തെ ഇസ്‌ലാമി സിറ്റി നോർത്ത് ഏരിയ വിശുദ്ധ റമദാന് മുന്നോടിയായി നടത്തിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ് എ. അബ്‌ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. റമദാന് സ്വാഗതം എന്ന വിഷയത്തിൽ പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും കുടുംബ ജീവിതം ഖുർആനിക വെളിച്ചത്തിൽ എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം സഫിയ്യ ഷറഫിയ്യയും സംസാരിച്ചു.
ഉച്ചക്കുശേഷം നടന്ന സമാപന സമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം സിറ്റി പ്രസിഡൻറ് എ. അൻസാരി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ സമാപന പ്രഭാഷണം നിർവഹിച്ചു. ഖുർആൻ സ്റ്റഡി സൻെറർ അധ്യാപകരെ ആദരിച്ചു. വിവിധ മത്സര വിജയികൾക്ക് സമ്മാനദാനവും നടന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.