മംഗലപുരം: കടയിൽ സാധനങ്ങൾ വാങ്ങി പണം നൽകാത്തത് ചോദ്യംചെയ്ത വയോധികനെ വെട്ടിപ്പരിക്കേൽപിച്ചു. പ്രതി പിടിയിൽ. കൊയ്ത്തൂർകോണം പണയിൽ വീട്ടിൽ ഇബ്രാഹിമിനെയാണ് (64) മോഹനപുരം ദാറുൽഹുദയിൽ വാടകക്ക് താമസിക്കുന്ന കരിക്കകം പുതുവൽ പുത്തൻ വീട്ടിൽ ബൈജു വെട്ടിപ്പരിക്കേൽപിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് ആറോടെ കൊയ്‌ത്തൂർകോണം പള്ളിക്ക് സമീപമാണ് സംഭവം.
മദ്യലഹരിയിലായിരുന്ന പ്രതി കൊയ്‌ത്തൂർകോണം സലീന സ്റ്റോറിൽനിന്ന് സാധനങ്ങൾ വാങ്ങിയശേഷം പണം നൽകിയില്ല. ഇത് ചോദ്യംചെയ്തതിനെ തുടർന്നാണ് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഇബ്രഹാമിനെ തലയിലും കൈയിലും വെട്ടിയത്. പ്രതിയെ നാട്ടുകാർ തടഞ്ഞുവെക്കുകയും മംഗലപുരം പൊലീസിന് കൈമാറുകയും ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇബ്രാഹിമിന്റെ നില അതീവ ഗുരുതരമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ബൈജുവിന് വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. തെങ്ങുകയറ്റ തൊഴിലാളിയാണ്.
വയോധികയെ ആക്രമിച്ച യുവാവ് പിടിയിൽ
ആറ്റിങ്ങൽ: വയോധികയെ വീടുകയറി ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. വക്കം ആലുവിളാകം ക്ഷേത്രത്തിനുസമീപം ആലുവിളാകംവീട്ടിൽ രജിൻ (32) ആണ് പിടിയിലായത്. പ്രതിയുടെ സാമൂഹികവിരുദ്ധശല്യം സംബന്ധിച്ച് പ്രദേശവാസികളായ സ്ത്രീകളും നാട്ടുകാരും പരാതിപ്പെട്ടിരുന്നു. ഇതിലുള്ള വിരോധമാണ് വയോധികയെ വീട് കയറി ആക്രമിക്കുന്നതിന് കാരണമായത്.
കടയ്ക്കാവൂർ എസ്.ഐ ദീപു, മാഹിൻ, എ.എസ്.ഐ ശ്രീകുമാർ, സുജിൻ, രാജേഷ്, അനിൽ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.