തിരുവനന്തപുരം: രജിസ്ട്രേഷന് വകുപ്പ് മന്ത്രിയുടെ കാർമികത്വത്തില്‍ വകുപ്പ് മേധാവിയുടെ ലളിതവിവാഹം. രജിസ്ട്രേഷന് ഐ.ജി ശ്രീധന്യ സുരേഷും ഗായക് ആര്. ചന്ദുമായി പ്രത്യേക വിവാഹ നിയമ പ്രകാരം ദമ്പതികളായപ്പോള് രജിസ്ട്രേഷന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കാര്‍മികത്വം വഹിച്ചു. വധുവിന്റെ പിതാവ് സുരേഷ് കെ.കെ, വരന്റെ പിതാവ് രാമചന്ദ്രന്, മാതാവ് രാധാമണി എന്നിവര്‍ സാക്ഷികളായി രേഖയില്‍ ഒപ്പുെവച്ചു.
രാവിലെ 11 മണിയോടെ ജില്ല രജിസ്ട്രാര്‍ നൈനാന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ കുമാരപുരത്തുള്ള വസതിയിലെത്തി. തുടര്‍ന്ന് വിവാഹ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കി. വിവാഹശേഷം വധൂവരന്മാര് മാതാപിതാക്കളുടെയും മന്ത്രിയുടെയും അനുഗ്രഹം വാങ്ങിയശേഷം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് മധുരം വിളമ്പി വിവാഹം കേമമാക്കി. സദ്യയോ സദ്യവട്ടങ്ങളോ വാദ്യഘോഷങ്ങളോ ഇല്ലാതെയുള്ള ആര്‍ഭാടരഹിതമായ വിവാഹം സമൂഹത്തിന് പുത്തന്‍ സന്ദേശമാണ് നല്‍കുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
രജിസ്ട്രേഷൻ വകുപ്പിന്റെ ചരിത്രത്തിലാധ്യമായാണ് വകുപ്പിന്റെ മേധാവിയായിക്കുമ്പോള് പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.