മണ്ണന്തല: കാത്തലിക് സിറിയന്‍ ബാങ്കിന്റെ നാലാഞ്ചിറ ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 96 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കാണാതായ സംഭവത്തില്‍ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സി.എസ്.ബിയിലെ ഇടപാടുകാരായ ഏഴുപേര്‍ പണയ മുതലായി നല്കിയ 172 ഓളം ഗ്രാം സ്വര്‍ണാഭരണങ്ങളാണ് സ്ട്രോങ് റൂമില്‍നിന്ന് കാണാതായത്. ബാങ്കിന്റെ ആര്.എം കഴിഞ്ഞദിവസം മണ്ണന്തല പൊലീസില്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതിനെത്തുടര്‍ന്ന് കേസെടുത്തു.
ബാങ്കില്‍ കഴിഞ്ഞ ദിവസം ഓഡിറ്റ് നടന്നിരുന്നതായും ഇതിനെതുടര്‍ന്നാണ് സ്വര്‍ണം നഷ്ടമായ വിവരം മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നുമാണ് പൊലീസ് പറയുന്നത്. 2023 ഒക്ടോബര്‍ 27 നും 2024 ജനുവരി 11 നും ഇടയ്ക്കുള്ള ദിവസത്തിലാണ് സ്വര്‍ണം നഷ്ടമായിട്ടുള്ളതെന്നുമാണ് പൊലീസില്‍ ലഭിച്ചിട്ടുളള പരാതിയില്‍ പറയുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.