കഠിനംകുളം: മര്യനാട് ജങ്ഷന് സമീപം മൊബൈൽ ഷോപ് കുത്തിത്തുറന്ന് മൊബൈൽ ഫോണുകളും രൂപയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കവർന്ന സംഭവത്തിൽ അഞ്ചുപേരെ ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യക സംഘം പിടികൂടി.
തിരുവനന്തപുരം പൂന്തുറ സ്വദേശികളായ സുനിൽ സൈമൺ (23), റോഷൻ (23), സുരേഷ് (19), അജിത് (18), പ്രശാന്ത് (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 14ന് അർധരാത്രിയായിരുന്നു സംഭവം. വിലപിടിപ്പുള്ള 16 മൊബൈൽ ഫോണുകൾ, ഷോപ്പിൽ സൂക്ഷിച്ചിരുന്ന 30,000 രൂപ, നിരവധി സിം കാർഡുകൾ, സി.സി.ടി.വി സംവിധാനവും ഹാർഡ് ഡിസ്ക് എന്നിവ അപകരിച്ചു.
വാടകക്കെടുത്ത കാറിൽ എത്തിയാണ് പ്രതികൾ കൃത്യം നടത്തിയത്. മോഷണ ശേഷം പ്രതികൾ തമിഴ്നാട്ടിലും കർണാടകയിലും ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇവർ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞത്. മോഷണത്തിനുപയോഗിച്ച കാറും സ്കൂട്ടറും മോഷ്ടിച്ച മൊബൈലുകളും സി.സി.ടി.വി സംവിധാനങ്ങളും കണ്ടെടുത്തു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.