തിരുവനന്തപുരം: അഭിഭാഷകെൻറ പേരിൽ വ്യാജബിൽ മാറി തുക അപഹരിച്ചെന്ന കേസിൽ ശിശുക്ഷേമസമിതിയിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പി. ശശിധരൻ നായർക്കെതിരെ പ്രോസിക്യൂഷൻ അനുമതിക്കുള്ള നടപടിയുമായി മുന്നോട്ടുപോകാൻ വിജിലൻസിന് കോടതി നിർദേശം.
തിരുവനന്തപുരം വിജിലൻസ് യൂനിറ്റ് ഡിവൈ.എസ്.പി അന്വേഷണം പൂർത്തിയാക്കിയ കേസിൽ 2,45,000 രൂപ അപഹരിച്ചതായി കെണ്ടത്തിയാണ് പ്രോസിക്യൂഷൻ നടപടികൾക്കായി വിജിലൻസ് അനുമതി തേടിയത്. ശിശുക്ഷേമസമിതിയിലെ കേസുകൾക്ക് അഭിഭാഷകന് നൽകാനുള്ള തുകയായി വ്യാജബിൽ തയാറാക്കി പണം തട്ടുകയായിരുെന്നന്നാണ് വിജിലൻസ് കണ്ടെത്തൽ. വിജിലൻസ് അന്വേഷണം പൂർത്തിയാക്കി പ്രോസിക്യൂഷൻ അനുമതി തേടിയെങ്കിലും അന്നത്തെ സമിതി ജനറൽ സെക്രട്ടറി അനുമതി നിഷേധിച്ചു.
ഈ സാഹചര്യത്തിൽ കേസ് വിചാരണ ഉപേക്ഷിച്ച് ഉത്തരവിനായി വിജിലൻസ് അന്തിമ റിപ്പോർട്ട് തിരുവനന്തപുരം കോടതിയിൽ സമർപ്പിക്കുകയായിരുന്നു. എന്നാൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനാൽ കേസ് ഉപേക്ഷിക്കാനുള്ള വിജിലൻസ് റിപ്പോർട്ടിലെ ആവശ്യം കോടതി തള്ളി.
പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച ശിശുക്ഷേമസമിതി നടപടി സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ണൻ എസ്. ചെറുന്നിയൂർ കോടതിയിൽ ചൂണ്ടിക്കാട്ടി.
കേസ് രേഖകൾ സുപ്രീംകോടതിവിധികൾക്ക് അനുസൃതമായി പരിശോധിക്കാൻ നിർദേശം നൽകണം എന്ന പ്രോസിക്യൂട്ടറുടെ വാദവും കോടതി അംഗീകരിച്ചു. ഇതിെൻറ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡിവൈ.എസ്.പിയോട് കേസ് രേഖകൾ മടക്കിവാങ്ങി വീണ്ടും പ്രോസിക്യൂഷൻ അനുമതിക്കുള്ള നടപടി സ്വീകരിക്കാൻ കോടതി നിർേദശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.