പണാപഹരണം: ഭാഷാ ഇന്‍സ്​റ്റിറ്റ്യൂട്ട് പ്രമോട്ടറെ പുറത്താക്കി

തി​രു​വ​ന​ന്ത​പു​രം: വി​ജ്ഞാ​ന കൈ​ര​ളി മാ​സി​ക​യു​ടെ പേ​രി​ല്‍ പ​ണാ​പ​ഹ​ര​ണം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ കേ​ര​ള ഭാ​ഷാ ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ട് സെ​യി​ല്‍സ് പ്ര​മോ​ട്ട​റാ​യി​രു​ന്ന പ​ന്ത​ളം എ​ന്‍.​എ​സ്.​എ​സ് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ര്‍ഥി​യും കൊ​ട്ടാ​ര​ക്ക​ര പൂ​വ​റ്റൂ​ർ ഈ​സ്​​റ്റ്​ സ്വ​ദേ​ശി​യു​മാ​യ മു​തി​രി​വി​ള വീ​ട്ടി​ല്‍ വി​ഗ്​​നേ​ഷ്.​വി. പി​ള്ള​യു​ടെ പ്ര​മോ​ട്ട​ര്‍ഷി​പ്​ റ​ദ്ദാ​ക്കി.

ഇ​യാ​ള്‍ പ​ല​രി​ല്‍നി​ന്ന്​ തു​ക വാ​ങ്ങു​ക​യും ബ്രാ​ന്‍ഡ്‌ അം​ബാ​സ​ഡ​ര്‍ എ​ന്നു​പ​റ​ഞ്ഞ്​ വ​രി​ക്കാ​രെ ക​ബ​ളി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി നി​ര​വ​ധി​പേ​ര്‍ ഭാ​ഷാ ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ടി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ദ്ദേ​ഹ​ത്തെ ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ട് പ്ര​മോ​ട്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്ന്​ നീ​ക്കം ചെ​യ്ത​താ​യും ഇ​നി​മു​ത​ല്‍ ഇ​യാ​ള്‍ ഭാ​ഷാ ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ടി​െൻറ പേ​രി​ല്‍ പ​ണം പി​രി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​യി​രി​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. വി. ​കാ​ര്‍ത്തി​കേ​യ​ന്‍ നാ​യ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Money Laundering: kerala bhasha institute fires promoter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.