തക്കല: പത്മനാഭപുരം നഗരസഭയിൽ വികസന ആവശ്യങ്ങൾക്കായി അനുവദിച്ച തുകയിൽ രണ്ട് വാർഡുകളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് രണ്ട് സ്വതന്ത്ര വനിത വാർഡംഗങ്ങൾ മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ഷബീന, മുംതാജ് അംഗങ്ങളാണ് നഗരസഭ ചെയർമാൻ അരുൺശോഭന്റെ മുന്നിൽ നഗരസഭ യോഗവുമായി ബന്ധപ്പെട്ട് പേപ്പർ കീറിയെറിഞ്ഞശേഷം മണ്ണെണ്ണ ദേഹത്തൊഴിച്ചത്. തുടർന്ന് വൈസ് ചെയർമാൻ ഉണ്ണികൃഷ്ണനും മറ്റ് ജീവനക്കാരും ചേർന്ന് മണ്ണെണ്ണ കാൻ പിടിച്ചുവാങ്ങിയതുകൊണ്ട് അനിഷ്ടസംഭവം ഉണ്ടായില്ല.
റോഡ് വികസനത്തിന് നഗരസഭക്ക് 4.5 കോടി അനുവദിച്ചതിൽ വിവിധ കക്ഷികളിൽപെട്ട അംഗങ്ങൾക്ക് തുക വീതിച്ച് നൽകിയപ്പോൾ സ്വതന്ത്ര അംഗങ്ങളെ അവഗണിച്ചതാണ് പ്രശ്നത്തിന് കാരണമായത്. തുടർന്ന് മറ്റ് വാർഡംഗങ്ങൾക്ക് അനുവദിച്ച തുകയിൽനിന്ന് ഷബീന, മുംതാജ് എന്നിവർക്കും തുക വീതിച്ച് നൽകിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. തുടർന്ന് പൊലീസ് സംരക്ഷണത്തിൽ യോഗം പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.