ഫിലിം ഫ്രറ്റേണിറ്റി ടാഗോർ തിയറ്ററിൽ സംഘടിപ്പിച്ച ‘മധുമൊഴി’ പരിപാടിയിൽ ദേശീയ അവാർഡ്​ നേടിയ ഇന്ദ്രൻസിനെ ആദരിച്ച്​ സംവിധായകൻ പ്രിയദർശൻ സംസാരിക്കുന്നു

ദേശീയ പുരസ്കാരം മലയാളമണ്ണിന്​ കിട്ടിയ അംഗീകാരം -ഇന്ദ്രൻസ്​

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള മ​ണ്ണി​ന്​ കി​ട്ടി​യ അം​ഗീ​കാ​ര​മാ​ണ്​ ത​ന്‍റെ ദേ​ശീ​യ പു​ര​സ്കാ​ര​മെ​ന്ന്​ ന​ട​ൻ ഇ​ന്ദ്ര​ൻ​സ്. ശ​നി​യാ​ഴ്ച നി​ശാ​ഗ​ന്ധി​യി​ൽ ന​ട​ക്കു​ന്ന ന​ട​ൻ മ​ധു​വി​ന്റെ ന​വ​തി​യാ​ഘോ​ഷ​ത്തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള ക​ർ​ട്ട​ൻ റൈ​സ​റി​ന്റെ ഭാ​ഗ​മാ​യു​ള്ള ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങു​ക​യാ​യി​രു​ന്നു ഇ​ന്ദ്ര​ൻ​സ്. ജീ​വി​ത​ത്തി​ന്റെ പ​ല​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടു​ണ്ട്. ത​യ്യ​ൽ​ക്കാ​ര​നാ​യി, അ​തു​വ​ഴി സി​നി​മ​യി​ൽ വ​ന്നു, പി​ന്നെ അ​ഭി​നേ​താ​വാ​യി, ശ​രി​ക്കും ഒ​രു യാ​ത്ര​യു​ടെ പ​രി​സ​മാ​പ്തി​യാ​ണെ​ന്ന്​ പ​റ​യാം.

ഇ​വി​ടെ​യു​ള്ള എ​ല്ലാ​വ​രെ​യും ക​ണ്ടും അ​റി​ഞ്ഞു​മാ​ണ് താ​ൻ സ​ഞ്ച​രി​ച്ച​ത്. ഞാ​ൻ ക​ണ്ടു​വ​ള​ർ​ന്ന​ത് മ​ധു​സാ​റി​നെ​യാ​ണെ​ന്നു പ​റ​യാം. മ​ധു​സാ​റി​നെ കാ​ണാ​നാ​യി പ​ല​ത​വ​ണ മ​തി​ലി​ന്​ മു​ക​ളി​ലൂ​ടെ എ​ത്തി​നോ​ക്കി​യി​ട്ടു​ണ്ട്. ന​ല്ല ആ​ളു​ക​ളെ കാ​ണാ​നാ​യി ഇ​ങ്ങ​നെ എ​ത്തി​നോ​ക്കി​യാ​ണ് എ​ന്റെ ക​ഴു​ത്ത് നീ​ണ്ടു​പോ​യ​തെ​ന്നു പ​ല​രും പ​റ​യാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം സ​ര​സ​നാ​യി.

എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ ദേ​ശീ​യ അ​വാ​ർ​ഡി​ന് എ​ത്താ​റു​ണ്ട്. അ​വി​ടെ ന​മ്മു​ടെ സി​നി​മ​യെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ ന​ന്നാ​യി പ​രി​ശ്ര​മി​ച്ചു. അ​താ​ണ്​ ദേ​ശീ​യ അ​വാ​ർ​ഡ് എ​ന്ന ത​ന്‍റെ അം​ഗീ​കാ​ര​മെ​ന്നും ഇ​ന്ദ്ര​ൻ​സ്​ പ​റ​ഞ്ഞു. ട്രി​വാ​ൻ​ഡ്രം ഫി​ലിം ഫ്ര​ട്ടേ​ണി​റ്റി​യു​ടെ ആ​ദ​ര​വ് സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ ഇ​ന്ദ്ര​ൻ​സി​ന് സ​മ്മാ​നി​ച്ചു. സി​നി​മ​യോ​ടു​ള്ള അ​തി​യാ​യ ആ​ഗ്ര​ഹ​മാ​ണ്​ ഇ​ന്ദ്ര​ൻ​സി​നെ ഒ​രു ന​ട​നാ​ക്കി മാ​റ്റി​യ​തെ​ന്നും ഇ​ന്ദ്ര​ൻ​സ് എ​ന്ന പേ​രി​ൽ ഒ​രു വേ​ന്ദ്ര​ൻ ഉ​ണ്ടെ​ന്നും പ്രി​യ​ദ​ർ​ശ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നു​വേ​ണ്ടി ബി. ​രാ​കേ​ഷ് ആ​ദ​ര​വ് ന​ൽ​കി. മ​ധു​വി​നെ കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്റ​റി ‘അ​ഭ്ര​പാ​ളി​ക​ളി​ലെ മ​ധു​രം’ ത​യാ​റാ​ക്കി​യ പു​ഷ്പ​ൻ ദി​വാ​ക​ര​നെ ന​ടി​മാ​രാ​യ സീ​മ, മേ​ന​ക, ജ​ല​ജ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ​രി​ച്ചു.

Tags:    
News Summary - National award-Indrans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.