നെടുമങ്ങാട്: വെള്ളനാട് ജങ്ഷനിലെ ഹോട്ടലിന് മുന്നിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോട്ടവിള പുന്നവിളാകത്ത് വീട്ടിൽ കെ. ഷാജി(43)യാണ് പിടിയിലായത്. ചാങ്ങ കണ്ടംമൂല എല്ലുവിള വീട്ടിൽ എസ്. പ്രകാശനാണ് (34) മർദനമേറ്റത്. അക്രമിക്കാൻ ഷാജിക്കൊ പ്പമുണ്ടായിരുന്ന പൊടിയനെ പിടികൂടാനുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച് ഉച്ചക്ക് 2.45ഓടെ പ്രകാശനെ ഷാജിയും പൊടിയനും ചേർന്ന് ആക്രമിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അക്രമികളുടെ സുഹൃത്തിന്റെ ബന്ധുവിനെ കുറിച്ച് പ്രകാശ് മോശമായി പറഞ്ഞതാണ് മർദനത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.