നെടുമങ്ങാട്: വാനിൽ പറന്ന് ഫോേട്ടാ പിടിക്കാൻ മാത്രമല്ല, പാടത്ത് കീടങ്ങളെ തുരത്താന്‍ മരുന്നുതളിക്കാനും ഡ്രോണിനറിയാം. മനുഷ്യപ്രയത്നമില്ലാതെ വലിയപാടങ്ങളില്‍ മരുന്നുതളിക്കാന്‍ വെള്ളനാട് മിത്രനികേതന് വികസിപ്പിച്ചെടുത്ത പുതിയ മാര്‍ഗമാണ് ഡ്രോണിെൻറ സഹായത്തോടെയുള്ള മരുന്നുതളി.
കര്‍ഷകരെ സഹായിക്കാനും വിളവ് സമ്പന്നമാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് ചെലവ് തീരെ കുറവാണ്. മിത്രനികേതന് കീഴിലുള്ള കൃഷിവിജ്ഞാന്കേന്ദ്രമാണ് ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്ക് വഴികാട്ടി.
കാർഷിക സർവകലാശാല സമ്പൂര്‍ണ എന്ന ഔഷധക്കൂട്ടാണ് നെല്ലിെൻറ വളര്‍ച്ചക്കായി പാടത്ത് തളിക്കുന്നത്. വലിയ പാടശേഖരങ്ങളില്‍ മനുഷ്യശേഷി ഉപയോഗിച്ചുള്ള മരുന്നുതളിയ്ക്കല് അസാധ്യമാകുന്ന കാലത്ത് പകരം എന്തുചെയ്യാമെന്ന ചിന്തയാണ് ഡ്രോണില്‍ ചെന്നെത്തിയത്. മനുഷ്യപ്രയത്നം ഒഴിവാക്കിയപ്പോള്‍ സാമ്പത്തികലാഭം മാത്രമല്ല, പാടത്ത് എല്ലായിടത്തും മരുന്നെത്തിക്കാനുമായി.
നെല്‍ച്ചെടിയില്‍ നിന്ന് ഒന്നര മീറ്റര്‍ മുതല്‍ രണ്ടു മീറ്റര്‍ വരെ ഉയരത്തില്‍ പറന്നാണ് ഡ്രോണ്‍ ഔഷധം തളിക്കുന്നത്. രാവിലെ ഏഴു മുതല്‍ പത്തു വരെയും ഉച്ചക്ക് ശേഷം മൂന്ന് മുതല്‍ അഞ്ച് വരെയുമാണ് മരുന്നുതളിക്കാനായി വിജ്ഞാനകേന്ദ്രം നിര്‍ദേശിച്ചിരിക്കുന്ന സമയം.
വളം മാത്രമല്ല, നെല്‍ച്ചെടികളുടെ രോഗപ്രതിരോധശേഷിയും ഉൽപാദനശേഷിയും വര്‍ധിപ്പിക്കാന്‍ സമ്പൂര്‍ണ സഹായമാണ്.
നിലവില്‍ ചെറിയ പാടശേഖരങ്ങളില്‍ 14 ലിറ്റര്‍ ശേഷിയുള്ള ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. ഒരേക്കറിന് 700 രൂപവരെയാണ് ഡ്രോണിെൻറ ആകെ ചെലവ്.
കര്‍ഷകര്‍ക്ക് ഏറെ ഉപയോഗപ്രദമായ ഈ സംവിധാനം നാട്ടില്‍ പ്രചരിപ്പിക്കുന്നതിനായി കൃഷിവിജ്ഞാന്‍കേന്ദ്രം പുതിയ പദ്ധതികൾക്ക് രൂപം നൽകുകയാണ്.
ഡ്രോണ്‍ ഉപയോഗിച്ച് വെള്ളനാട്ടെ പാടങ്ങളില്‍ ഔഷധക്കൂട്ട് തളിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.