മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ

നെടുമങ്ങാട്: വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. ബൈക്കിൽ സഞ്ചരിച്ച് റബ്ബർ ഷീറ്റുകൾ മൊബൈൽഫോൺ എന്നിവയാണ് മോഷ്ടിച്ചത്. വെള്ളനാട് പുനലാൽ ചരുവിളാകത്ത് വീട്ടിൽ നാസറുദ്ദീൻ (44 ) വെള്ളനാട് ചാങ്ങ കണ്ടാംമ്മൂല തടത്തരികത്ത് വീട്ടിൽ അനിൽകുമാർ (44) എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച രാത്രി 1.30ന് ചെറിയകൊണ്ണി കോണത്ത് അഭയ വിലാസത്തിൽ ജലജ കുമാരിയുടെ വീട്ടിൽനിന്ന് മൊബൈൽഫോൺ മോഷ്ടിച്ച പ്രതികൾ ശ്യമന്തകം വീട്ടിൽ കൃഷ്ണൻ കുട്ടിയുടെ വീട് കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൂവച്ചലിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികൾ പകൽസമയങ്ങളിൽ വീടുകൾ കണ്ടുവച്ച് രാത്രി കാലങ്ങളിൽ ബൈക്കിൽ സഞ്ചരിച്ച് മോഷണം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അരുവിക്കര ഇൻസ്പെക്ടർ ഷിബു കുമാർ, സബ് ഇൻസ്പെക്ടർമാരായ കിരൺ ശ്യാം, റാബി, അൻസാരി, ബിനീഷ് ഖാൻ, സാബിർ, സി.പി.ഒമാരായ അനിൽ കുമാർ, ആദർശ്‌, അരവിന്ദ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാന്‍റ് ചെയ്തു. 

Tags:    
News Summary - Police arrest accused in theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.