മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

നെടുമങ്ങാട്: ലഹരിവസ്തുവായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. തെന്നൂർ ആനാട് ഗാർഡ് സ്റ്റേഷൻ പള്ളിക്കുന്ന് താഴെ തേവരുകോണത്ത് വീട്ടിൽ കണ്ണൻ എന്ന കിരൺ (27), പെരിങ്ങമ്മല ആനാട് മാന്തുരുത്തി വിജയ് നിവാസിൽ വിച്ചു എന്ന ബിജിൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പെരിങ്ങമ്മല, പാലോട് ഭാഗങ്ങളിൽ കഞ്ചാവിന് പുറമെ വിവിധ മാരക മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് അറസ്റ്റ്. പാലോട് കുശവൂർ ജങ്ഷന് സമീപംവെച്ച് ബൈക്കിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുമ്പോൾ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 0.590 ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് കണ്ടെടുത്തു.

നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സുരൂപിന്റെ നേതൃത്വത്തിൽ പ്രിവന്‍റീവ് ഓഫിസറായ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ നജ്മുദ്ദീൻ, ഷജിം, ശ്രീകേഷ്, മുഹമ്മദ് മിലാദ്, ഷജീർ, വനിത സിവിൽ എക്സൈസ് ഓഫിസർ മഞ്ജുഷ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. 

Tags:    
News Summary - Two arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.