വട്ടപ്പാറ ചന്ദ്ര​ൻ

വട്ടപ്പാറ ചന്ദ്ര​െൻറ പോരാട്ടത്തിന് നെടുമങ്ങാട് നഗരസഭയോളം പഴക്കം; എട്ടാം അങ്കത്തിന്​

നെടുമങ്ങാട്: നഗരസഭ മുൻ ചെയർമാൻ വട്ടപ്പാറ ചന്ദ്ര​െൻറ തെരഞ്ഞെടുപ്പ് ഗോദയിലെ പോരാട്ടത്തിന് നഗരസഭയോളം പഴക്കം. 1978ൽ രൂപവത്​കരിച്ച നഗരസഭയിൽ 1980ലാണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്.

അന്ന് വേടരുകോണം വാർഡിൽനിന്ന്​ മത്സരിച്ച് വിജയിച്ചു. പിന്നീട് 1987ലാണ് തെരഞ്ഞെടുപ്പ് നടന്നത്. അപ്പോൾ പരിയാരം വാർഡിൽ മത്സരിച്ച് വിജയിച്ച ചന്ദ്രൻ 1988 മുതൽ 1995 വരെ നഗരസഭ ചെയർമാനായി.

1995ൽ നടന്ന തെരഞ്ഞെടുപ്പിൽ പുങ്കുംമൂട് വാർഡിലെത്തിയ ചന്ദ്രൻ അവിടെയും വിജയക്കൊടി നാട്ടി. 2000ത്തിൽ കണ്ണാറംകോട് വാർഡിൽനിന്ന്​ വിജയിച്ചു. എന്നാൽ, 2005ലെ തെരഞ്ഞെടുപ്പിൽ കണ്ണാറംകോട് വാർഡിൽ അടിപതറി. ഡി.െഎ.സി^ ഇടതുമുന്നണി കൂട്ടുകെട്ടിൽ ഇവിടെ ഒരു വോട്ടിന് പരാജയപ്പെട്ടു.

കഴിഞ്ഞതവണ വീണ്ടും പതിനാറാം കല്ല് വാർഡിൽ മത്സരിച്ച് വിജയിച്ചു. നാല് പതിറ്റാണ്ട് നീണ്ട തെരഞ്ഞെടുപ്പ് പോരാട്ടത്തി​െൻറ വീര്യവുമായി എട്ടാം അങ്കത്തിനൊരുങ്ങുകയാണ് വട്ടപ്പാറ ചന്ദ്രൻ. ഇക്കുറി പൂവത്തൂർ വാർഡിൽനിന്നും മത്സരിക്കുമെന്നാണ് സൂചന.

Tags:    
News Summary - vattappara chandran and nedumangad municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.