നേമം: റസ്റ്റോറന്റ് പൂട്ടി വീട്ടിലേക്കു പോകുകയായിരുന്ന ഉടമയെയും ഒപ്പമുണ്ടായിരുന്നവരെയും ആക്രമിച്ച സംഘത്തിലെ ഒന്നാംപ്രതി അറസ്റ്റില്‍. തിരുമല ചിത്രാനഗറില്‍ വാടകയ്ക്കു താമസിച്ചു വരുന്ന ശ്യാം കെ. നായര്‍ (27) ആണ് അറസ്റ്റിലായത്.
കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 18ന് രാത്രിയായിരുന്നു സംഭവം. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുകയായിരുന്ന, പൂജപ്പുര തറവാട്ടില്‍ റസ്റ്റോറന്റ് ഉടമ രാകേഷ്, ഭാര്യ ലേഖ, മകള്‍, രണ്ടു ബന്ധുക്കള്‍ എന്നിവരാണ് ആക്രമണത്തിന് ഇരയായത്.
രണ്ടാംപ്രതി തിരുമല സ്വദേശി നന്ദു (24), മൂന്നാംപ്രതി പൂജപ്പുര സ്വദേശി വൈഷ്ണവ് (22) എന്നിവര്‍ അറസ്റ്റിലായിരുന്നു. നാലാംപ്രതി കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. പൂജപ്പുര സി.ഐ സി. ശ്രീജിത്ത്, എസ്.ഐ കെ.എച്ച് ഷാനവാസ് എന്നിവരാണ് കേസില്‍ അന്വേഷണം നടത്തിയത്. അറസ്റ്റിലായ പ്രതി റിമാന്‍ഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.