തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസില്‍ വിചാരണ നേരിടുന്ന മന്ത്രി വി. ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നേമം നിയോജക മണ്ഡലത്തില്‍ രണ്ടുമാസം നീണ്ട സമരപരമ്പരക്ക് കെ.പി.സി.സി രൂപം നല്‍കി. പദയാത്ര, ഭീമഹരജി, ഒപ്പുശേഖരണം, പോഷകസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധപരിപാടികള്‍, പന്തം കൊളുത്തി പ്രകടനം, സത്യഗ്രഹങ്ങള്‍, ഭവനസന്ദര്‍ശനം തുടങ്ങിയ പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്. ഒക്ടോബര്‍ ഒന്നിന് ഗവര്‍ണര്‍ക്ക് ഭീമഹരജി നല്‍കി സമരത്തിന് സമാപനം കുറിക്കും.ഏഴിന് കരമനയും ഒമ്പതിന് നേമത്തും ബ്ലോക്ക് കമ്മിറ്റികള്‍ ചേരും. തുടര്‍ന്ന് 11വരെ മണ്ഡലം കമ്മിറ്റികൾ യോഗവും ചേരും.
മന്ത്രി വി. ശിവൻകുട്ടിക്കെതിരെയുള്ള പകപോക്കൽ അവസാനിപ്പിക്കണം
ബാലരാമപുരം: രാഷ്ട്രീയ സമരത്തിൽ വിചാരണ മാത്രം നേരിടുന്ന മന്ത്രി വി.ശിവൻകുട്ടിക്കെതിരെയുള്ള പകപോക്കൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ടൗൺസ്ട്രീറ്റ് ബ്രാഞ്ച് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പാർക്ക് നടയിൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സി.പി.ഐ നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.നേതാക്കളായ ഗോപിനാഥൻ, സുദർശനൻ, കിഷോർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.