അ​ന്‍വ​റു​ദ്ദീ​ന്‍

15 ലക്ഷത്തിന്‍റെ പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ

നേമം: 15 ലക്ഷത്തിലേറെ വിലയുള്ള നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ. പ്രാവച്ചമ്പലം പനവിളാകം സ്വദേശി അൻവറുദ്ദീനെ (36) യാണ് നർക്കോട്ടിക് സെൽ സ്പെഷൽ ടീമിന്‍റെ സഹായത്തോടെ കരമന പൊലീസ് അറസ്റ്റ് ചെയ്തത്.

യോദ്ധാവ് പദ്ധതിയുടെ ഭാഗമായുള്ള പരിശോധനയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 15 ഗ്രാമോളം എം.ഡി.എം.എ സിറ്റി പൊലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുന്നതിനായി കേരള പൊലീസ് ആവിഷ്കരിച്ച യോദ്ധാവ് കാമ്പയിന്‍റെ ഭാഗമായി പൊതുജനങ്ങൾക്ക് ലഹരിവസ്തുക്കളുടെ വിപണനം സംബന്ധിച്ച് രഹസ്യവിവരം കൈമാറാനുള്ള വാട്ട്സ്ആപ് നമ്പർ പൊലീസ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

ഇതിൽ ലഭിച്ച സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാളെ സ്പെഷൽ ടീം നിരീക്ഷിച്ചുവരികയായിരുന്നു.നര്‍ക്കോട്ടിക് സെല്‍ എ.സി.പി ഷീന്‍ തറയിൽ, കരമന സി.ഐ അനീഷ്, എസ്.ഐമാരായ സന്തു, ബൈജു, സി.പി.ഒമാരായ സജയകുമാര്‍, സജികുമാര്‍, സി.പി.ഒമാരായ രാജീവ്, സന്‍ജിത്ത്, സജു, സ്പെഷല്‍ ടീം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - arrested with tobacco products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.