നേമം: സി.പി.എം നെയ്യാര്‍ഡാം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കള്ളിക്കാട് സ്വദേശിയുമായ സുനിലിനെ ബൈക്കിലെത്തി ആക്രമിച്ച സംഭവമുണ്ടായി 10 ദിവസം പിന്നിട്ടിട്ടും പ്രധാന പ്രതികളെ പിടികൂടിയില്ല.
കഴിഞ്ഞ 19നാണ് ബൈക്കില്‍ സഞ്ചരിച്ച സുനിലിനെ വിളപ്പില്‍ശാല സ്റ്റേഷന്‍ പരിധിയില്‍ കുന്നുംപുറത്ത് ആളൊഴിഞ്ഞ ഭാഗത്തുവച്ച് ഒരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതിന് നാലാംപ്രതിയാക്കി കള്ളിക്കാട് പെരിഞ്ഞാംകടവ് ദേവികൃപയില്‍ ആദിത്യനെ (21) പൊലീസ് പിടികൂടിയിരുന്നു.
ഇയാള്‍ റിമാന്‍ഡിലാണ്. ഇനി മൂന്നുപ്രതികളാണ് പിടിയിലാകാനുള്ളത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ അന്വേഷണസംഘം കോട്ടയം ജില്ല കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നുവെങ്കിലും വിവരം ലഭിച്ചില്ല.
പ്രതികളെന്ന് സംശയിക്കുന്നവരുമായി ബന്ധമുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് വ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും വരുംദിവസങ്ങളില്‍ പ്രതികളെ വലയിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കാട്ടാക്കട ഡിവൈ.എസ്.പി അനില്‍കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.