ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കുനേെര ആക്രമണം; ഒരാള്‍ പിടിയിലായതായി സൂചന

നേമം: സി.പി.എം നെയ്യാര്‍ഡാം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുനിലിനുനേെരയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ പിടിയിലായതായി സൂചന. ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരുന്നു. അതേസമയം കൃത്യത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നും എന്താണു പങ്കെന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടോടെയാണ് വിളപ്പില്‍ശാല സ്റ്റേഷന്‍ പരിധിയില്‍ കുന്നുംപുറത്ത് ആളൊഴിഞ്ഞ ഭാഗത്തുെവച്ച് ബൈക്കില്‍ വരുകയായിരുന്ന സുനിലിനെ തടഞ്ഞുനിര്‍ത്തി ഒരുസംഘം ആയുധം ഉപയോഗിച്ച് ആക്രമിച്ചത്. അന്വേഷണത്തില്‍ ഷാഡോ ടീമിന്റെ സഹകരണവും ഉണ്ട്. കസ്റ്റഡിയിലുള്ളയാളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ െവച്ച് മറ്റുള്ള പ്രതികളെ കണ്ടെത്താന്‍ സാധിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്.

Tags:    
News Summary - Attack on local committee secretary-It is indicated that one person has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.