നേമം: വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ മരത്തടിയിൽ യുവാവിനെ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രതികളിലൊരാൾ പിടിയിൽ. തകിടി കിഴക്കുംകര വീട്ടിൽ വിഷ്ണുവാണ് (31) പിടിയിലായത്. 2022 ഡിസംബർ 25നായിരുന്നു കേസിനാസ്പദമായ സംഭവം.
ബിനോയ് എന്ന യുവാവാണ് ആക്രമണത്തിനിരയായത്. പ്രതികൾക്കെതിരെ പൊലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന ബിനോയിയെ ഫോണിലൂടെ പ്രതികൾ വിളിച്ചുവരുത്തി ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നത്രെ.
കാട്ടാക്കട ഡിവൈ.എസ്.പി എസ്. അനിൽകുമാറിന് ലഭിച്ചരഹസ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിളപ്പിൽശാല പൊലീസ് പ്രതിയെ പിടികൂടിയത്. വിഷ്ണുവിനെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.