നേമം: വെള്ളായണി കായലില്‍ നടന്ന 47ാമത് മഹാത്മ അയ്യന്‍കാളി ജലോത്സവത്തില്‍ ഒന്നാംതരം വള്ളങ്ങളുടെ വിഭാഗത്തില്‍ കാക്കമൂല ബ്രദേഴ്സ് ചുണ്ടന് അയ്യന്‍കാളി എവര്‍റോളിങ് മിനിസ്റ്റേഴ്സ് കപ്പ്. കാക്കമൂല നടുഭാഗം ചുണ്ടന് രണ്ടാം സ്ഥാനവും വള്ളംകോട് ചുണ്ടന് കിഴക്കേക്കര ചുണ്ടന് മൂന്നാം സ്ഥാനവും നേടി. രണ്ടാംതരം വള്ളങ്ങളില്‍ കാക്കമൂല ബ്ലു ബേര്‍ഡ്സ് ഒന്നാം സ്ഥാനത്തെത്തി.
കാക്കമൂല ബ്രദേഴ്സ് ചുണ്ടന് രണ്ടാം സ്ഥാനവും നേടി. മൂന്നാംതരം വള്ളങ്ങളില്‍ വാഴവിള കാരിച്ചാല്‍ ചുണ്ടന് ഒന്നാംസ്ഥാനവും കാക്കമൂല പടക്കുതിര രണ്ടാം സ്ഥാനവും നേടി. വനിതകള്‍ തുഴഞ്ഞ മത്സരത്തില്‍ പനങ്ങോട് പറക്കുംതളിക ഒന്നാം സ്ഥാനവും ഊക്കോട് വിന്നേഴ്സ് ചുണ്ടന് രണ്ടാം സ്ഥാനവും നേടി. മികച്ച അമരക്കാരനായി ഒന്നാംതരം വള്ളങ്ങളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബ്രദേഴ്സ് ചുണ്ടനിലെ ബിനു സുധനെ തെരഞ്ഞെടുത്തു.
അയ്യന്‍കാളി ജലോത്സവ ട്രസ്റ്റിന്റെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന വള്ളംകളി മത്സരത്തിന്റെ പൊതുസമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു. മന്ത്രി ജി.ആര് അനില്‍, എം. വിന്‍സെന്റ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരന്‍ നായർ, പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, കല്ലിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. ലതകുമാരി, ആര്. ജയലക്ഷ്മി, കെ. വസുന്ധരന്‍, എസ്. സുരേഷ്, ജി. സുബോധന്‍, അഡ്വ. പുഞ്ചക്കരി രവീന്ദ്രന്, തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.