നേമം: തിരുമലയിലുണ്ടായ ബി.ജെ.പി-എസ്.ഡി.പി.ഐ സംഘർഷത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബി.ജെ.പി പ്രവർത്തകരായ സന്തോഷ്, ശബരി എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പകൽ 2.30നായിരുന്നു സംഘർഷങ്ങളുടെ തുടക്കം. എസ്.ഡി.പി.ഐ പ്രവർത്തകർ കഴിഞ്ഞദിവസം തിരുമല ജങ്ഷനിൽ സ്ഥാപിച്ചിരുന്ന കൊടിമരം കാണാതായതുമായി ബന്ധപ്പെട്ടാണ് തർക്കങ്ങൾ ഉണ്ടായത്. ഈ തർക്കം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. വൈകീട്ട് മൂന്നോടെ ഇരുവിഭാഗവും ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടാകുകയും പൂജപ്പുര പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കുകയും ചെയ്തു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലായത്. സംഘർഷത്തിൽ നിരവധി പേർക്കു പരിക്കേറ്റതായാണ് വിവരം. ബി.ജെ.പി പ്രവർത്തകർ തങ്ങളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ പൂജപ്പുര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് സ്റ്റേഷന് ഏതാനും മീറ്ററുകൾക്കു മുമ്പ് പൂജപ്പുര പൊലീസ് തടഞ്ഞു. പ്രവർത്തകർ തുടർന്ന് പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി.
ബി.ജെ.പി പ്രവർത്തകരാണ് തങ്ങളെ ആദ്യം ആക്രമിച്ചതെന്ന് എസ്.ഡി.പി.ഐ പ്രവർത്തകരും എസ്.ഡി.പി.ഐ തങ്ങളെ ആക്രമിക്കുകയായിരുെന്നന്ന് ബി.ജെ.പി പ്രവർത്തകരും ആരോപിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.