പിടിയിലായവർ

റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കേബിൾ മോഷണം; മൂന്നുപേർ അറസ്റ്റിൽ

നേ​മം: പ്രാ​വ​ച്ച​മ്പ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന് കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ ക​ര​മ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ള്ളി​പ്പാ​ല​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് തെ​ങ്കാ​ശി സ്വ​ദേ​ശി കാ​ർ​ത്തി​കേ​യ​ൻ (33), കോ​ട്ടു​കാ​ൽ നെ​ല്ലി​വി​ള ആ​ർ.​സി സ്ട്രീ​റ്റ് തോ​ട്ട​ത്തു​വി​ളാ​കം വീ​ട്ടി​ൽ ക​ന​ക​രാ​ജ് (43), ബാ​ല​രാ​മ​പു​രം ത​ല​യി​ൽ പു​ത്രാ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ദി​നേ​ഷ് (18) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ റെ​യി​ൽ​വേ കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച​ശേ​ഷം അ​തു​മാ​യി പ്ര​തി​ക​ളി​ലൊ​രാ​ൾ കി​ള്ളി​പ്പാ​ലം ഭാ​ഗ​ത്തു​നി​ൽ​ക്കു​ന്ന​ത് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ലീ​സ് കാ​ണു​ക​യും ചോ​ദ്യം ചെ​യ്യു​ക​യും തു​ട​ർ​ന്ന് മോ​ഷ​ണ​വി​വ​രം വെ​ളി​ച്ച​ത്താ​കു​ക​യു​മാ​യി​രു​ന്നു.

കേ​സ് നേ​മം ​​പൊ​ലീ​സി​ന് കൈ​മാ​റും. ക​ര​മ​ന സി.​ഐ സു​ജി​ത്ത്, എ​സ്.​ഐ സ​ന്തു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Cable theft from railway station premises-Three people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.