നേമം: ശശി തരൂരിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ യൂത്ത് കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം. ബൈക്ക് റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഇജാസ് (25), വിപിന്‍ (31), വിവേക് (29), ബി.ജെ.പി പ്രവര്‍ത്തകരായ എ. മധു (53), വിപിന്‍ (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമീഷണർ എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. പ്രകടനത്തിനിടെ ബൈക്കിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൗണ്‍സിലർ എം.ആര്. ഗോപന്റെ വീടിനുനേരെ കല്ലും പടക്കവുമെറിഞ്ഞതായി ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിച്ചു.
ചൊവ്വാഴ്ച വൈകീട്ട് പൊന്നുമംഗലത്തെ വീടിന് മുന്നിൽ കൗൺസിലറുടെ മകനും സംഘവും കോണ്‍ഗ്രസ് വാർഡ് പ്രസിഡൻറ് സോമനെ ആക്രമിച്ചിരുന്നതായി കോൺഗ്രസ് ആരോപിച്ചു. അതിനുശേഷമാണ് ഗോപന്റെ വീടിനുനേരെ ആക്രമണമുണ്ടായത്. വീടിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇജാസിന് കൈക്ക് പൊട്ടലുണ്ട്. പരാതിയില്‍ ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.