നേമം: കൊച്ചുവേളി സ്റ്റേഷനിൽ നിർത്തിയിട്ട എ.സി കമ്പാർട്ട്മെന്‍റുകൾ കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചറിൽ ഘടിപ്പിച്ചുവിടുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. സ്ഥലസൗകര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. സ്റ്റേഷനിലെ കോച്ചുകളുടെ തിരക്ക് കുറക്കാന്‍ ചെയ്യുന്ന ഈ 'സൂത്രപ്പണി' വയോധികരായ യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.
12 കമ്പാർട്ട്മെന്‍റുകളുള്ള അണ്‍ റിസർവ്ഡ് പാസഞ്ചര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ട്രെയിനില്‍ അഞ്ചിലേറെ എ.സി കോച്ചുകളാണ്. കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്കും തിരികെയും വരുന്ന ട്രെയിനിലെ എ.സി കമ്പാർട്ട്മെന്‍റുകൾ ലോക്ക് ചെയ്ത നിലയിലാണ്.
കൊച്ചുവേളിയില്‍നിന്ന് തിരിക്കുന്ന ട്രെയിന്‍ നേമത്ത് എത്തുന്നത് രാവിലെ 9.30നാണ്. ട്രെയിനിന്റെ മധ്യഭാഗത്താണ് എ.സി കോച്ചുകള്‍ എന്നതിനാല്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്ന വയോധികര്‍ ഉള്‍പ്പെടെ ലോക്കല്‍ കോച്ചുകളില്‍ കയറിപ്പറ്റാന്‍ നെട്ടോട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.