നേമം: ബാറിന് പുറത്തുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലംഗസംഘം റിമാന്‍ഡില്‍. തിരുമല സ്വദേശി അനൂപ് (31), പൂജപ്പുര സ്വദേശി അരുണ്‍ (31), തിരുമല ആറാമട സ്വദേശി രതീപ് (35), തൃക്കണ്ണാപുരം സ്വദേശി ജെറിന് (35) എന്നിവരാണ് റിമാന്‍ഡിലായത്.
കഴിഞ്ഞ ഏഴിന് പൂജപ്പുര സ്റ്റേഷന് പരിധിയില്‍ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ബാറിന് സമീപത്തുവെച്ച് ആലപ്പുഴ മാവേലിക്കര സ്വദേശിയും പൂജപ്പുര മുടവന്മുകള് ഹില്‍വ്യൂ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചുവരുന്ന ആളുമായ പ്രദീപ് പിള്ളയാണ് (48) മർദനമേറ്റ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പൂജപ്പുര ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ബാറിന് പുറത്ത് വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രദീപ് പിള്ളക്കൊപ്പം സഹോദരന് പ്രമോദ് പിള്ളയും ഉണ്ടായിരുന്നു.
ബാറില്‍നിന്ന് പുറത്തുവന്ന ഇരുവരും ഒരു ഓട്ടോയില്‍ ഇരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇതിനെ ചോദ്യം ചെയ്തെത്തിയ നാലംഗ സംഘമാണ് ഇതുവരെയും മര്‍ദിച്ചത്. തലക്കേറ്റ ക്ഷതമാണ് പ്രദീപിന്റെ മരണത്തിന് കാരണമായത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.