നേമം: കൊല്ലാക്കരയിലുണ്ടായ സി.പി.എം- ബി.ജെ.പി സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. വിളവൂർക്കൽ പെരുകാവ് പണിക്കര് വിളാകത്ത് പുത്തൻവീട്ടിൽ പപ്പടം വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു (30), കാവലോട്ടുകോണം വിശാഖം വീട്ടിൽ രഞ്ജിത്ത് എന്ന് വിളിക്കുന്ന അനിക്കുട്ടൻ (37) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ബി.ജെ.പി പ്രവർത്തകരാണ്.
ഡി.വൈ.എഫ്.ഐ പ്രവർത്തകൻ മലയിൻകീഴ് കൊല്ലാക്കര പുതുവീട്ടുമേലെ അനിത ഭവനില്‍ അരവിന്ദ് ജി. നായര്‍ (24) നേരത്തെ പിടിയിലായിരുന്നു. കൊല്ലാക്കരയില്‍ തിങ്കളാഴ്ച രാത്രി 11.30നായിരുന്നു സംഭവം. ഒരു പ്രാദേശിക സി.പി.എം നേതാവിന്‍റെ ഗൃഹപ്രവേശന കര്‍മത്തിനെത്തിയ പ്രവര്‍ത്തകരും അതുവഴി ബൈക്കില്‍ പോകുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലാണ് പൂർവ്വ വൈരാഗ്യത്തിൻറെ പേരിൽ സംഘര്‍ഷമുണ്ടായത്.
പരിക്കേറ്റ് ബി.ജെ.പി പ്രവര്‍ത്തകരായ വിഷ്ണു (24), അനിക്കുട്ടന്‍ (28), സി.പി.എം പ്രവര്‍ത്തകന്‍ അനിരുദ്ധ് (24) എന്നിവര്‍ ചികിത്സ തേടിയിരുന്നു.മലയിന്‍കീഴ് സി.ഐ എ.വി സൈജു, എസ്.ഐ ആര്‍. രാജേഷ്, ഗ്രേഡ് എസ്.ഐ മണിക്കുട്ടന്‍, സി.പി.ഒ സന്തോഷ്, ഡ്രൈവര്‍ അനീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.