TVD NMM Caption Suvarnakumar

കരമനയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

നേമം: കരമനയാറ്റിൽ യുവാവ് മുങ്ങിമരിച്ചു. അമ്പലമുക്ക് ശ്രീകൃഷ്ണാലയം ശ്രീകോവിൽ വീട്ടിൽ എസ്. സുവർണ്ണകുമാർ (40) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 3 മണിക്കായിരുന്നു സംഭവം. സുവർണ്ണകുമാർ സുഹൃത്തുക്കളായ നാലുപേർക്കൊപ്പം തളിയൽ ശിവക്ഷേത്രത്തിനു സമീപം കുളിക്കാൻ ഇറങ്ങുകയായിരുന്നു. 

യുവാവ് മുങ്ങിത്താഴുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. വെള്ളത്തിൽ വച്ചുണ്ടായ ശാരീരിക അസ്വാസ്ഥ്യമാകാം മരണ കാരണമെന്നാണു കരുതുന്നത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ.

സുരേന്ദ്രൻ-ഇന്ദിര ദമ്പതികളുടെ മകനാണ്. ഭാര്യ: ശക്തിമയി. മക്കൾ: അതുൽ എസ്. കുമാർ, സർവ്വേഷ് എസ്. കുമാർ. സഹോദരങ്ങൾ: കൃഷ്ണകുമാർ, ലക്ഷ്മി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.