അ​ഞ്ജു​ഷ​

മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്; പ്രതി പിടിയിൽ

നേമം: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ പിടികൂടി. നെല്ലിവിള വെണ്ണിയൂർ ചരുവിള വീട്ടിൽ അഞ്ജുഷയെയാണ് (30) നേമം പൊലീസ് പിടികൂടിയത്.

കഴിഞ്ഞ 28ന് നേമം ശാന്തിവിളയിലെ ശ്രീവേൽ ഫൈനാൻസിൽ മുക്കുപണ്ടം പണയംവെച്ച് 2.25 ലക്ഷം രൂപ കബളിപ്പിച്ചെന്നാണ് കേസ്. ഫോർട്ട് എ.സി.പി ഷാജിയുടെ നേതൃത്വത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, മധുമോഹൻ, എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒ ജയകുമാർ, ചന്ദ്രഷീജ, സി.പി.ഒമാരായ അർച്ചന, ഗിരി, സജു, ലതീഷ്, സാജൻ, അഭിറാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - fake gold Pledged-Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.