ത​ക​ർ​ച്ച​യി​ലാ​യ വ​ണ്ടി​ത്ത​ടം സ്വ​ദേ​ശി ബാ​ബു​വി​െൻറ വീ​ട്

തകർച്ചയിലായ വീട്ടിൽ ദുരിതമൊഴിയാതെ കുടുംബം

നേ​മം: ശ​ക്ത​മാ​യ കാ​റ്റോ മ​ഴ​യോ വ​രു​മ്പോ​ൾ ഈ ​കു​ടും​ബ​ത്തി​െൻറ മ​ന​സ്സി​ൽ ആ​ധി​യാ​ണ്. ഏ​തു​നി​മി​ഷ​വും ഇ​ടി​ഞ്ഞു​വീ​ഴാ​വു​ന്ന വീ​ടി​നു​ള്ളി​ൽ വി​ധി​യെ പ​ഴി​ച്ച് ക​ഴി​യു​ക​യാ​ണ് ഈ ​നി​ർ​ധ​ന കു​ടും​ബം.

വെ​ള്ളാ​യ​ണി വ​ണ്ടി​ത്ത​ടം ക​ല്ലം​പൊ​റ്റ​വി​ള വീ​ട്ടി​ൽ ബാ​ബു​വും (65) കു​ടും​ബ​വു​മാ​ണ് ജീ​വി​തം മു​ന്നോ​ട്ടു​നീ​ക്കാ​ൻ പാ​ടു​പെ​ടു​ന്ന​ത്. ര​ണ്ട​ര സെൻറ് മാ​ത്രം വ​രു​ന്ന സ്ഥ​ല​ത്താ​ണ് ഇ​വ​രു​ടെ വീ​ട്. നാ​ലു​ഭാ​ഗ​ത്തു​നി​ന്നും മ​ണ്ണ് ഇ​ള​കി​പ്പോ​കു​ന്ന​താ​ണ് വീ​ടി​െൻറ ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മാ​യ​ത്. ക​ട്ട കെ​ട്ടി​യ ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ക​ഴി​യു​ന്ന കു​ടും​ബം ഒ​ട്ടും സു​ര​ക്ഷി​ത​ര​ല്ല.

വീ​ടി​െൻറ മേ​ൽ​ക്കൂ​ര​യി​ലെ ഷീ​റ്റു​ക​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. മ​ഴ​ക്കാ​ല​ത്ത് വീ​ടാ​കെ ചോ​രും. ബാ​ബു​വി​െൻറ ഭാ​ര്യ ശാ​ന്ത കു​റ​ച്ചു​നാ​ൾ​മു​മ്പ് അ​സു​ഖ​ബാ​ധി​ത​യാ​യി മ​രി​ച്ചു. മ​ക​ൾ ക​വി​ത​യും ഇ​വ​രു​ടെ മ​ക്ക​ളും ക​വി​ത​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക്ക​ളു​മാ​ണ്​ വീ​ട്ടി​ൽ ഇ​പ്പോ​ഴു​ള്ള​ത്. ക​വി​ത​യു​ടെ ഭ​ർ​ത്താ​വ് കൂ​ലി​പ്പ​ണി ചെ​യ്ത് കി​ട്ടു​ന്ന വ​രു​മാ​ന​മാ​ണ് കു​ടും​ബ​ത്തി​െൻറ ആ​ശ്ര​യം.

വ​ണ്ടി​ത്ത​ടം ഭാ​ഗ​ത്ത് പെ​ട്ടി​ക്ക​ട ന​ട​ത്തി​യി​രു​ന്ന ബാ​ബു​വി​ന് അ​ർ​ബു​ദം ബാ​ധി​ച്ച​ത്​ കു​ടും​ബ​ത്തി​​ന്​ ക​ന​ത്ത ആ​ഘാ​ത​മാ​യി. ജോ​ലി​ക്ക് പോ​കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണി​പ്പോ​ൾ ബാ​ബു. ശ​രീ​ര​ത്തി​ലെ ഏ​ത് ഭാ​ഗ​ത്താ​ണ് അ​ർ​ബു​ദ​മെ​ന്ന് ക​ണ്ടു​പി​ടി​ക്കാ​ൻ പോ​ലും ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നു​ള്ള ടെ​സ്​​റ്റ്​ ഉ​ട​നെ ന​ട​ത്ത​ണം.

10000ഓ​ളം രൂ​പ ചെ​ല​വ് വ​രും. കു​ടും​ബ​ത്തി​െൻറ ദ​യ​നീ​യാ​വ​സ്ഥ​യ​റി​ഞ്ഞ്​ സ​ന്മ​ന​സ്സു​ള്ള​വ​ർ സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബാ​ബു. അ​തി​നി​ടെ ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ സു​ര​ക്ഷി​ത​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി ഈ ​കു​ടും​ബ​ത്തെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​താ​യി പാ​പ്പ​ൻ​ചാ​ണി വാ​ർ​ഡ് അം​ഗം എ​സ്. പ്രീ​താ​റാ​ണി പ​റ​ഞ്ഞു.

Tags:    
News Summary - Family in a collapsed home at nemom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.