നേമം: വലിയശാല ജങ്ഷന് സമീപം സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 12.30നായിരുന്നു സംഭവം. മുത്തൂറ്റ് ഫിൻ കോർപിെൻറ കെട്ടിടത്തിലാണ് തീപിടിച്ചത്. മൂന്ന് നിലകളുള്ള കെട്ടിടത്തിെൻറ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന രണ്ട് എ.സികൾക്കാണ് തീപിടിച്ചത്.
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. എയർ കണ്ടീഷണറുകൾ പൂർണമായി കത്തിപ്പോയി. ഇവിടെനിന്ന് തീപടർന്ന് ചില ഫയലുകൾ കത്തി നശിക്കുകയും ഫർണിചറുകൾ ഏറെക്കുറെ കത്തിപ്പോകുകയും ചെയ്തു.
കെട്ടിടത്തിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട ജീവനക്കാരും പരിസരവാസികളും സംഭവം ഫയർഫോഴ്സിൽ അറിയിച്ചു. തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫിസിൽനിന്ന് റീജനൽ ഫയർ ഓഫിസർ ദിലീപെൻറ നേതൃത്വത്തിൽ സ്റ്റേഷൻ ഓഫിസർ ഡി. പ്രവീൺ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർമാരായ സുരേഷ്, ഷാജി, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഷഹീൻ, ഷഹീർ, പ്രദീപ്, അരവിന്ദ്, മിഥുൻ, വിജിലാൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ മൂന്ന് യൂനിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീകെടുത്തിയത്.
മറ്റ് നിലയിലേക്ക് തീ പടരാതെയിരുന്നത് വൻ അത്യാഹിതം ഒഴിവാക്കുകയായിരുന്നു. ജീവനക്കാർക്കൊന്നും പരിക്കില്ല. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.