വീടിനുള്ളിൽ ഒറ്റപ്പെട്ട കുടുംബത്തെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി

നേമം: ശക്തമായ മഴയിൽ വീടിനുള്ളിൽ ഒറ്റപ്പെട്ടുപോയ കുടുംബത്തെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. ശിവകുമാർ, രാജശ്രീ, കാർത്തിക എന്നിവരെയാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്.

പാപ്പനംകോട് സത്യൻ നഗർ ചവിണിച്ചിവിളയിൽ വീടുകളിലാണ് വെള്ളം കയറിയത്. തിരുവനന്തപുരം നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ രാമമൂർത്തി, ഗ്രേഡ് എ.എസ്.ടി.ഒ ബൈജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സജിൻ ജോസ്, ജീവൻ, അഭിലാഷ്, അജേഷ് കുമാർ, സോണി, ഫയർമാൻ ഡ്രൈവർ ബിജു, ശിവകുമാർ എന്നിവർ ഡിങ്കി ബോട്ട് ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കുടുംബത്തെ പേട്ടയിൽലുള്ള ബന്ധുവീട്ടിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags:    
News Summary - fire force rescue family in heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.