നേമം: കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ വീട് നിലംപൊത്തിയതോടെ ഗൃഹനാഥനും കുടുംബവും ദുരിതത്തിലായി. പള്ളിച്ചൽ പഞ്ചായത്തിൽ മൂക്കുന്നിമല വാർഡിൽ താമസിക്കുന്ന ഹരീന്ദ്രനും (45) കുടുംബവുമാണ് ദുരിതത്തിലായത്.
മണ്ണും ഇഷ്ടികയും കൊണ്ട് കെട്ടിയുയർത്തിയ ഷീറ്റിട്ട വീടാണ് ഇവരുടെത്. ശക്തമായ മഴ പെയ്തതോടെ വീട് പൂർണമായും നിലംപൊത്തുകയായിരുന്നു.
ഹരീന്ദ്രനും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും കൂടാതെ ഇവരുടെ രക്ഷാകർത്താക്കളും ഇവിടെ താമസിക്കുന്നു. വീട് തകരുന്ന ശബ്ദം കേട്ട് ഓടി മാറിയതുകൊണ്ടാണ് വൻ അത്യാഹിതം ഒഴിവായത്. ആശ്രയം ഇല്ലാതായതോടെ സമീപത്തെ ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണ് ഹരീന്ദ്രനും കുടുംബവും.
സംഭവമറിഞ്ഞ് മൂക്കുന്നിമല വാർഡ് മെംബർ ജെ. രാജേഷും പള്ളിച്ചൽ വില്ലേജ് അധികൃതരും സംഭവസ്ഥലം സന്ദർശിച്ചു. ഹരീന്ദ്രൻ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ആളാണ്. ഇദ്ദേഹത്തിന് എത്രയും വേഗം വീട് നിർമിച്ചുനൽകുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് വാർഡ് മെംബർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.