നേമം: കരമന മരുതൂര്‍ക്കടവ് സ്വദേശി അഖിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ എട്ട് പ്രതികളെ വ്യാഴാഴ്ച കരമന പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
പ്രതികളെ നെടുമങ്ങാട് ജെ.എഫ്.എം.സി രണ്ട് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇതില്‍ ഒന്നാം പ്രതി വിനീഷ് രാജ്, രണ്ടാംപ്രതി അഖില്‍, മൂന്നാംപ്രതി സുമേഷ് എന്നിവരാണ്.
അഖിലിന്റെ വീടിനുമുന്നിലെ ഇടറോഡില്‍ െവച്ച് മൂവരും ചേര്‍ന്ന് അഖിലിനെ മര്‍ദിക്കുകയായിരുന്നു. ഒരാള്‍ പട്ടികക്കഷണംകൊണ്ട് അടിച്ചപ്പോള്‍ മറ്റേയാള്‍ ഹോളോബ്രിക്സ് കല്ല് നിരവധി തവണ അഖിലിന്റെ തലയിലും വാരിയെല്ലിനുമുകളിലേക്കും ഇടുകയായിരുന്നു.
അഖിലിനെ മര്‍ദിക്കുന്നതിനുമുമ്പ് പ്രതികള്‍ കരമനയിലെ ഒരുവീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. ഇവിടെ പ്രതികളെ തെളിവെടുപ്പിനെത്തിക്കും.
മരിച്ച അഖിലിന്റെ വീടിനുസമീപത്തും ഇവരെ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തും. ആക്രമണത്തിനുശേഷം പ്രതികള്‍ പട്ടികക്കഷണവും കല്ലും ഉപേക്ഷിച്ച് പോകുകയായിരുന്നു. ആക്രമണവും ജനരോഷവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രതികളെ ശക്തമായ സുരക്ഷാസംവിധാനം ഒരുക്കിയശേഷമായിരിക്കും തെളിവെടുപ്പിന് കൊണ്ടുവരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.